---
title: "കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും, ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: " Kollam Missing 10th Class Girl Student And Youth Found Dead On Railway Track Angamaly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383435/ kollam-missing-student-youth-found-dead-railway-track-angamaly"
published_at: "2026-09-19T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae533e1bb5c_kollam-missing-student-youth-found-dead-railway-track-angamaly.jpg"
keywords: ["Missing girl", "Train accident", "Angamaly", "Mayyanad school", "Student death"]
---

# കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും, ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം വാളത്തുങ്കലിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വാളത്തുങ്കൽ ആകോലിൽ സ്വദേശിയായ വിസ്മയ , ബന്ധുവായ അഭിലാഷ് എന്നിവരാണ് മരിച്ചത്.

## Article Content

കൊല്ലം വാളത്തുങ്കലിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വാളത്തുങ്കൽ ആകോലിൽ സ്വദേശിയായ വിസ്മയ , ബന്ധുവായ അഭിലാഷ് എന്നിവരാണ് മരിച്ചത്.

അങ്കമാലിയിലാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് വിസ്മയയെ കാണാതായത്. സ്കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.

മയ്യനാട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വിസ്മയ. വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.

എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഇരുവരും തമ്മിലുള്ള ബന്ധം ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: A 15-year-old Class 10 student Vismaya from Valathungal, Kollam, and her relative Abhilash (21) were found dead after being hit by a train in Angamaly. Vismaya, a student of Mayyanad School, had left home for school yesterday morning but did not reach school and went missing. After her parents filed a complaint, police investigation led to the discovery of both bodies on the railway track at Angamaly. Police have registered a case and started investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383435/ kollam-missing-student-youth-found-dead-railway-track-angamaly)